Sunday, March 16, 2008

പ്രകാശദീപം

അന്ധകാരമേ, നീ പോയി

അസ്തമിക്കുക.

നിനക്ക്‌, ഈ ഭൂമിയില്‍

സ്ഥാനമില്ല।

ലോകത്തിനു, പ്രകാശത്തിന്‍

ദീപം ഉദിചിരിക്കുന്നു

നിന്‍ ചെയ്തികള്‍ക്‌,

അന്ത്യം കുറിചിരിക്കുന്നു।

മണ്ണിലും വിണ്ണിലും

പുണ്യങ്ങള്‍

പെയ്തിറങ്ങുക്കുകയായി

പ്രകാശപുഷ്പം,ലോകത്തെ

സുഗന്ധപൂരിതമായി

കിസറയുടെ കൊട്ടാരം

ഭൂമിക്കു കിഴ്‌ മേല്‍ മറന്നു

പേര്‍ഷ്യക്കാരുടെ അണയാത്ത

തീകുണ്ഡം കെട്ടുപോയി।

തിബ്വര്‍ തടാകം

വറ്റി വരണ്ടുപോയി।

പിന്നെയും അല്‍ഭുതങ്ങള്‍

ആയിരം അല്‍ഭുതങ്ങളുടെ

കഥകള്‍॥

അല്‍ഭുതങ്ങള്‍ പിറകെയുള്ള

മഹാല്‍ഭുതം

ഇരുലോകത്തിന്‍ രാജകുമാരന്റെ

തിരുപ്പിറവി

സനേഹമേ, അല്‍-അമീനേ,

കാരുണ്യമേ, അനുഗ്രഹമേ,

അന്ധകാരമേ നീ അസ്തമിചു

പ്രകാശമേ, സനേഹപ്രകാശം

മാത്രം

Wednesday, March 12, 2008

മനസ്സിലെ മദീന

ഹിജാസ്സിനു കുളിര്‍ക്കാറ്റ്‌,
തലോടുകയാണ്‌.
കസ്തുരിക്കപ്പുറത്തെ സുഗന്ധം,
അനൂഭൂതി തീര്‍ക്കുകയാണ്‌.
പൂര്‍ണ്ണചന്ദ്രനേക്കാള്‍ പ്രകാശം,
മനതാരില്‍ വെളിചം,
പകരുകയാണ്‌.
ഓരോ മണല്‍തരികളും ,
നക്ഷത്രത്തേക്കാള്‍ തിളക്കം.
ഓരോ സ്പന്ദനവും,
എന്തോ,
ഒന്ന് വിളിചു പറയുന്നു.
പര്‍വ്വതനിരകള്‍ അല്‍ഭുതങ്ങള്‍,
ഒന്നു ഒന്നായി വിവരിക്കുന്നു.
ഇനിയും പറഞ്ഞു തീരാത്ത,
അവസാനിക്കാത്ത വിശേഷങ്ങള്‍,
മനസ്സേ,
നിന്‍ സനേഹം,
അവിടുത്തെ
രാജകുമാരനോടാന്നെങ്കില്‍നീയത്ര
ഭാഗ്യവാന്‍..
മനസ്സേ,
നീ മടങ്ങൂ മദീനയിലേക്ക്‌..

Sunday, March 9, 2008

യാ റസൂല്‍

നബിയേ, അങ്ങയേ പ്രണയിക്കാന്‍,
അങ്ങയില്‍ അനുരക്തനാക്കാന്
‍എന്‍ ഹൃദയം വെമ്പല്‍ കൊള്ളുകയാണ്‌.
സല്ലല്ലാഹു അലാ മുഹമ്മദ്‌
സല്ല്ലല്ലാഹു അലൈഹി വസല്ലം
നബിയേ, അങ്ങയേ കുറിചുള്ള ഓരോ പ്രകീര്‍ത്തനങ്ങളും
എന്‍ മനതാരില്‍ ആനന്ദസാഗരത്തിന്‍
തിരമാലകള്‍ തലോടുകയാണ്‌.
സല്ലല്ലാഹു അലാ മുഹമ്മദ്‌
സല്ല്ലല്ലാഹു അലൈഹി വസല്ലം
നബിയേ, അങ്ങയേ കുറിചുള്ള ഓരോ നിമിഷങ്ങളും
അനുഭൂതികള്‍ നിറഞ്ഞ സ്വര്‍ഗ്ഗമാണ്‌
സമ്മാനിക്കുന്നത്‌.
സല്ലല്ലാഹു അലാ മുഹമ്മദ്‌
സല്ല്ലല്ലാഹു അലൈഹി വസല്ലം
നബിയേ, അങ്ങയേ കുറിചുള്ള ഓരോ കണ്ണുനീരും
എത്ര പാപങ്ങളാണ്‌ ശുദ്ധികരിക്കുന്നത്‌.
ആ കണ്ണുനീര്‍ എത്ര പരിശുദ്ധം! എത്ര പവിത്രം!
സല്ലല്ലാഹു അലാ മുഹമ്മദ്‌
സല്ല്ലല്ലാഹു അലൈഹി വസല്ലം
നബിയേ, അങ്ങേക്കു വേണ്ടി ത്യജിചവര്
‍എത്ര സൗഭാഗ്യമാര്‍,
അവരല്ലേ, ഈ പ്രപഞ്ചത്തിലെ താരകങ്ങള്‍.
സല്ലല്ലാഹു അലാ മുഹമ്മദ്‌
സല്ല്ലല്ലാഹു അലൈഹി വസല്ലം
നബിയേ, അമ്പിളിതിങ്കള്‍ നിലാവിന്റെ ദര്‍ശനം നേടിയവര്
‍അവരല്ലേ, ആ പുണ്യമായ നേത്രങ്ങള്‍ക്കു ഉടമ
സല്ലല്ലാഹു അലാ മുഹമ്മദ്‌
സല്ല്ലല്ലാഹു അലൈഹി വസല്ലം
നബിയേ, അങ്ങയുടെ കാല്‍പാദങ്ങളുടെ സപര്‍ശനമേറ്റ,
നക്ഷത്ര തിളക്കമുള്ള മദീനാ മണല്‍തരികള്‍,
അവിടെ ഒന്ന് എത്തിചേരുവാന്‍...
സല്ലല്ലാഹു അലാ മുഹമ്മദ്‌
സല്ല്ലല്ലാഹു അലൈഹി വസല്ലം
നബിയേ, അങ്ങയേ പ്രണയിക്കാന്‍,
അങ്ങയില്‍ അനുരക്തനാക്കാന്
‍എന്‍ ഹൃദയം വെമ്പല്‍ കൊള്ളുകയാണ്‌
സല്ലല്ലാഹു അലാ മുഹമ്മദ്‌
സല്ല്ലല്ലാഹു അലൈഹി വസല്ലം